Logo
കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.

ⓘ WEBSITE UNDER TESTING

NewsAd1
L3 വരും... എല്ലാം ശരിയാകും.
അമൃത എം
1 April 2025, 11:31 am
news image

എല്ലാം ലാൽ സാറിന് അറിയാമായിരുന്നു. എങ്കിലും സിനിമ ഇറങ്ങിയ ശേഷം ആർക്കെങ്കിലും വേദന തോന്നിയിട്ടുണ്ടെങ്കിൽ അത് സഹിക്കാത്തതിനാലാണ് കുറേ രംഗങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചത്. പൃഥ്വിരാജിനും മുരളി ഗോപിക്കും മാത്രമല്ല മോഹൻലാലിനും തനിക്കും എല്ലാ കാര്യങ്ങളും അറിയാമായിരുന്നു. തീരുമാനങ്ങൾ എടുക്കുന്നതും എല്ലാവരും ഒരുമിച്ചാണെന്നും പറയുന്നത് മറ്റാരുമല്ല. 200 കോടി ക്ലബ്ബിലേക്ക് അടുക്കുന്ന എമ്പുരാൻ നിർമ്മിച്ച ആന്റണി പെരുമ്പാവൂർ തന്നെ.

സകല റെക്കോർഡുകളും ഭേദിച്ചു മുന്നേറുകയാണ് മോഹൻലാൽ നായകനായ വിവാദ പൃഥ്വിരാജ് ചിത്രം എമ്പുരാൻ. പുതിയകാല മാർക്കറ്റിംഗ് സങ്കേതങ്ങൾ ഇത്ര ഫലപ്രദമായി പ്രയോജനപ്പെടുത്തിയ മറ്റൊരു മലയാള സിനിമയില്ല. 'ആൾക്കാരെ പിരി കയറ്റി കാശടിക്കാനുള്ള പരിപാടിയാണ് വിവാദ'ങ്ങളെന്ന് സിനിമാതാരം കൂടിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത് വെറുതെയല്ല.
ആൾക്കാരുടെ വികാരങ്ങളെയാണ് എമ്പുരാൻ മാർക്കറ്റ് ചെയ്യുന്നത്.

news image

ഗുജറാത്തിൽ സംഭവിച്ചത് എന്താണെങ്കിലും തിയേറ്ററുകളിൽ എന്ത് സംഭവിക്കും എന്നുള്ളതിനെ കുറിച്ച് പൃഥ്വിരാജിനും ആന്റണി പെരുമ്പാവൂരിനും മോഹൻലാലിനും നന്നായി അറിയാം. വിവാദം ഉണ്ടാക്കി ക്ഷമാപണം ചെയ്തും സിനിമ പുറത്തിറങ്ങി ഒരാഴ്ചയ്ക്കു ശേഷവും ചർച്ചകളിൽ സജീവമായി നിർത്തിയും കാശുവാരാനുള്ള ന്യൂജനറേഷൻ തന്ത്രം. യഥാർത്ഥത്തിൽ അതിൽ പെട്ടു പോകുന്നത് ശരാശരി മലയാളിയാണ്.

എമ്പുരാൻ സിനിമയിൽ ഗുജറാത്ത് കലാപത്തെ ഏകപക്ഷീയമായി ചിത്രീകരിക്കുക മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ സ്തുതിപാടൽ തിരുവാതിരയെ കളിയാക്കുകയും കോൺഗ്രസിനിട്ട് കണക്കിന് കൊടുക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും കോൺഗ്രസിനും ഇടതുപക്ഷത്തിനും കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയാണ്.
മകൻ മരിച്ചാലും മരുമകളുടെ കണ്ണീര് കണ്ടാൽ മതിയല്ലോ.
HomeAd1
news image

ഇതിനിടയിൽ മറ്റൊരു കോമഡി കൂടി നടന്നു. ലഫ്റ്റനന്റ് കേണലായ മോഹൻലാൽ നിരപരാധിയാണെന്നും പൃഥ്വിരാജ് അദ്ദേഹത്തെ പറ്റിക്കുകയായിരുന്നുവെന്നും വാദിച്ച് മേജർ രവി രംഗത്തുവന്നതാണ് അതിൽ പ്രധാനം. തെറിയോട് തെറിയോടെയാണ് റിട്ടയേർഡ് മേജറുടെ ഈ മോഹൽ ലാൽ പ്രിയത്തെ പലരും വരവേറ്റുകൊണ്ടിരിക്കുന്നത്. തന്റെ മകനെ സത് സ്വഭാവിയും രാഷ്ട്രീയമില്ലാത്ത സ്വതന്ത്ര സ്ഥാനാർത്ഥിയുമായാണ് താൻ വളർത്തിക്കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞ്നടിയും സംഘികൾക്കായി മനസ്സുതുടിച്ചിരുന്നവളും രാജു മോന്റെ അമ്മയുമായ മല്ലിക സുകുമാരൻ കൂടി രംഗത്തുവന്നതോടെ ചീത്ത.വിളി ഏകപക്ഷീയമല്ലാതായി. ഗുജറാത്തിന്റെ ഓർമ്മ എമ്പുരാൻ വീണ്ടും അനാവശ്യമായി ഉണർത്തിയെന്നു പറഞ്ഞതു പോലെ ഇടതു മനസ്സിനൊപ്പം നിന്ന പൃഥ്വിരാജിന്റെ പിതാവ് സുകുമാരനും സ്മരണകളിൽ നിറഞ്ഞു. അതും മാർക്കറ്റിംഗ്തന്നെ!

ചിത്രത്തിൽ 15ൽ പരം വെട്ടുകൾ വെട്ടി തീയേറ്ററിൽ വീണ്ടുംഎത്തിക്കുമ്പോൾ വെട്ടിയത് എന്തെന്നറിയാൻ വീണ്ടും തലകൊണ്ട് വെച്ചുകൊടുക്കും മലയാളി. അതാണ് മാർക്കറ്റിംഗിന്റെ മേന്മ. വെ
വെട്ടാത്ത എച്ച് ഡി പ്രിന്റ് ഇപ്പോൾ എല്ലായിടത്തും കറങ്ങിനടപ്പുണ്ട്. ഇന്ത്യക്ക് പുറത്തേക്ക് പോയ പ്രിന്റുകൾ വെട്ടേല്ക്കാതെ സംഘകളെ നോവിക്കുകയും ചെയ്യും.

news image

വിവാദം തുടങ്ങിയ ശേഷം പൃഥ്വിരാജ് ഇതുവരെ മാധ്യമങ്ങളെ കണ്ടിട്ടില്ല. ഒരാഴ്ച കൂടി കഴിയുമ്പോൾ പൃഥ്വിരാജ് മാധ്യമങ്ങൾക്ക് മുന്നിൽ എത്തും. ഫ്രാഞ്ചൈസി പടങ്ങളിൽ രണ്ടെണ്ണമേ വന്നിട്ടുള്ളൂ എന്നും വരാനിരിക്കുന്ന മൂന്നാം ഭാഗത്തിൽ ട്രെയിൻ കത്തലിന്റെ കൂടുതൽ വിശദാംശങ്ങൾ ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞെന്നു വരാം.

പറയുക മാത്രമല്ല, വേണമെങ്കിൽ അതും ചെയ്തു കളയും പൃഥ്വിരാജും മുരളി ഗോപിയും. ശാസ്ത്രം ഇത്രയേ ഉള്ളൂ കാശു വാരുക ! സിനിമയെ സിനിമയായി കാണണം എന്ന വാദമാണ് ഇപ്പോൾ എമ്പുരാനെ അനുകൂലിക്കുന്നഎല്ലാവരും ഉയർത്തുന്നത്. എന്നാൽ സിനിമയെ സിനിമയായി കാണാൻ സിനിമയ്ക്ക് സിനിമയുടേതായ ഗുണങ്ങൾ വേണമെന്ന കാര്യം ഇപ്പോൾ എല്ലാവരും മറന്ന മട്ടാണ്.

Keywords:

home ad2 16*9

Must Read

Latest News

In News for a while now..

News Bullets

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യോമയാന മന്ത്രി രാംമോഹൻ നായിഡു എന്നിവർ അഹമ്മദാബാദിലെ വിമാന ദുരന്തസ്ഥലം സന്ദർശിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കൊപ്പം രാജ്യം മുഴുവൻ ദു:ഖിക്കുന്നതായി മന്ത്രി പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്ന ആശുപതിയിലും അദ്ദേഹം സന്ദർശനം നടത്തി

274 days ago

അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കുള്ള വിമാനമാണ് ടേക്ക് ഓഫിനിടെ അപകടത്തിൽ പെട്ടത്.242 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രക്ഷാപ്രവർത്തനം തുടരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

274 days ago

തൃശ്ശൂർ : 2024-25 അധ്യയനവര്‍ഷത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും സിപി ട്രസ്റ്റ് ആദരിക്കുന്നു.വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കാൻ സി പി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് ഈ വര്‍ഷം എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് 2025 എന്ന പരിപാടി സംഘടിപ്പിക്കുന്നത്.

279 days ago

Mumbai : റിപ്പോ നിരക്ക് 50 പോയിൻ്റ് കുറക്കാൻ വെള്ളിയാഴ്ച ചേർന്ന മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചു. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ റിപ്പോ നിരക്ക് നിലവിലുള്ള 6% നിന്ന് 5.5% ആയി കുറയും. ഗൃഹ-വാഹന വായ്പകളുടെ പലിശ ഗണ്യമായി കുറയാൻ ഇത് സഹായിക്കും

280 days ago

Thiruvananthapuram: മെയ് 22 ന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊറോണ കേസുകളുടെ എണ്ണം പെരുകുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രകാരം 3783 കേസുകൾ ആണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിലാണ്,1400 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതിനോടകം 7 മരണങ്ങളും നടന്നു കഴിഞ്ഞു. LF.7, JN.1 എന്നീ വൈറസുകളാണ് രോഗം പരത്തുന്നത്.

285 days ago

Thiruvananthapuram: സംസ്ഥാനത്ത് കാലവർഷം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയത്തിനുള്ള സാദ്ധ്യത കാണുന്നതായി ദുരന്ത നിവാരണ സമിതി. നദി തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.

288 days ago

Thiruvananthapuram : സംസ്ഥാനത്ത് മാർച്ച് മാസത്തിൽ നടത്തിയ ഹയർസെക്കൻഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.77.81 ശതമാനം കുട്ടികൾ വിജയിച്ചു. സയൻസ് - 83.25% കൊമേഴ്സ് - 74.21% ഹ്യുമാനിറ്റീസ് - 69.16% എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലേയും വിജയശതമാനം.57 സ്കൂളുകളിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു.30,145 പേർ എല്ലാ വിഷയങ്ങളിലും A+ നേടി. ഏറ്റവും കൂടുതൽ വിജയശതമാനം എറണാകുളത്തും കുറവ് കാസർകോടും രേഖപ്പെടുത്തി.

295 days ago

Srinagar : ജമ്മു കശ്മീരിലെ ഇന്ത്യ-പാക് അതിർത്തിയോട് ചേർന്ന് നിർമ്മിച്ചിരുന്ന 5 പാക് സൈനിക പോസ്റ്റുകൾ BSF തകർത്തു. തീവ്രവാദികളുടെ ഒരു ലോഞ്ച് പാഡും തകർത്തിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താൻ നിരന്തരം വെടിവയ്പ് നടത്തുകയാണെന്ന് BSF കമാണ്ടൻ്റ് ചന്ദ്രേശ് സോന പറഞ്ഞു. കിശ്ത്വാഡ് മേഖലയിൽ പാക് സൈന്യവുമായി ഏറ്റുമുട്ടൽ തുടരുന്നതായും അദ്ദേഹം പറഞ്ഞു.

295 days ago

Hyderabad : ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിലെ നാരായൺപുർ ജില്ലയിലെ അബൂത്സാ വനമേഖലയിൽ നക്സലുകളുമായി നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 27 നക്സലുകളെ വെടി വെച്ച് കൊന്നു. ഒന്നരക്കോടി രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്ന ബസവ രാജുവും മരിച്ചവരിൽ ഉൾപ്പെടും. ഏറ്റുമുട്ടലിൽ ഒരു ജവാന് സാരമല്ലാത്ത പരിക്ക് പറ്റിയിട്ടുണ്ട്.

296 days ago

New Delhi : ഇന്ത്യയുമായുള്ള വലിയ സൈനിക സംഘർഷത്തിൽ ഒരു ബങ്കറിൽ ഒളിക്കാൻ നിർബന്ധിതനായ പാകിസ്ഥാൻ ജനറൽ അസിം മുനീറിനെ ഫീൽഡ് മാർഷൽ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നൽകി, രാജ്യത്തെ ഏറ്റവും ഉയർന്ന സൈനിക പദവി നൽകി. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, മുനീറിനെ ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം നൽകാനുള്ള നിർദ്ദേശം രാജ്യത്തെ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുനീറിന്റെ സ്ഥാനക്കയറ്റത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര മന്ത്രിസഭ യോഗം ചേർന്നു. ഇന്ത്യയുമായുള്ള സമീപകാല സൈനിക സംഘട്ടനത്തിൽ പാകിസ്ഥാന്റെ സായുധ സേനയെ "വിജയകരമായി" നയിച്ചതിന് മുനീറിന് സ്ഥാനക്കയറ്റം ലഭിച്ചു. സംഘർഷത്തിന്റെ ഭൂരിഭാഗവും ഒരു ബങ്കറിൽ ഒളിച്ചിരിക്കുകയായിരുന്നിട്ടും, ഇന്ത്യയുമായുള്ള സംഘർഷത്തിൽ അദ്ദേഹത്തിന്റെ "മാതൃകാപരമായ പങ്ക്" കണക്കിലെടുത്താണ് ഈ തീരുമാനം.

297 days ago

Reach Malayalam Logo
©2026, Reach Malayalam.All Rights Reserved.