ⓘ WEBSITE UNDER TESTING
ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാകിസ്താനികൾക്ക് അനുശോചനം അറിയിച്ചു കൊണ്ടുള്ള പ്രസ്താവന പിൻവലിച്ച്കൊളംബിയൻ സർക്കാർ. ഇന്ത്യൻ ബഹുകക്ഷി സംഘത്തെ നയിക്കുന്ന മുതിർന്ന കോൺഗ്രസ് എം. പി ശശി തരൂരിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് പുതിയ പ്രസ്താവന പുറപ്പെടുവിക്കും.
Keywords:
Recent in World
Must Read
Latest News
In News for a while now..
News Bullets
ആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യോമയാന മന്ത്രി രാംമോഹൻ നായിഡു എന്നിവർ അഹമ്മദാബാദിലെ വിമാന ദുരന്തസ്ഥലം സന്ദർശിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കൊപ്പം രാജ്യം മുഴുവൻ ദു:ഖിക്കുന്നതായി മന്ത്രി പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്ന ആശുപതിയിലും അദ്ദേഹം സന്ദർശനം നടത്തി
274 days agoഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.
അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കുള്ള വിമാനമാണ് ടേക്ക് ഓഫിനിടെ അപകടത്തിൽ പെട്ടത്.242 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രക്ഷാപ്രവർത്തനം തുടരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
274 days agoഎസ്എസ്എല്‍സി / പ്ലസ്ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആദരം
തൃശ്ശൂർ : 2024-25 അധ്യയനവര്‍ഷത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും സിപി ട്രസ്റ്റ് ആദരിക്കുന്നു.വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കാൻ സി പി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് ഈ വര്‍ഷം എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് 2025 എന്ന പരിപാടി സംഘടിപ്പിക്കുന്നത്.
279 days agoറിപ്പോ നിരക്ക് 50 പോയിൻ്റ് കുറച്ച് റിസർവ്വ് ബാങ്ക്; വായ്പാ നിരക്കുകൾ കുറയും
Mumbai : റിപ്പോ നിരക്ക് 50 പോയിൻ്റ് കുറക്കാൻ വെള്ളിയാഴ്ച ചേർന്ന മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചു. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ റിപ്പോ നിരക്ക് നിലവിലുള്ള 6% നിന്ന് 5.5% ആയി കുറയും. ഗൃഹ-വാഹന വായ്പകളുടെ പലിശ ഗണ്യമായി കുറയാൻ ഇത് സഹായിക്കും
280 days agoകേരളത്തിൽ കൊറോണ വ്യാപിക്കുന്നു:1400 പേർക്ക് രോഗബാധ
Thiruvananthapuram: മെയ് 22 ന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊറോണ കേസുകളുടെ എണ്ണം പെരുകുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രകാരം 3783 കേസുകൾ ആണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിലാണ്,1400 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതിനോടകം 7 മരണങ്ങളും നടന്നു കഴിഞ്ഞു. LF.7, JN.1 എന്നീ വൈറസുകളാണ് രോഗം പരത്തുന്നത്.
285 days agoകേരളത്തിൽ മിന്നൽ പ്രളയത്തിന് സാധ്യത
Thiruvananthapuram: സംസ്ഥാനത്ത് കാലവർഷം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയത്തിനുള്ള സാദ്ധ്യത കാണുന്നതായി ദുരന്ത നിവാരണ സമിതി. നദി തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.
288 days agoഹയർ സെക്കൻഡറി 77.81% വിജയം;57 സ്കൂളുകൾക്ക് നൂറ് മേനി വിജയം
Thiruvananthapuram : സംസ്ഥാനത്ത് മാർച്ച് മാസത്തിൽ നടത്തിയ ഹയർസെക്കൻഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.77.81 ശതമാനം കുട്ടികൾ വിജയിച്ചു. സയൻസ് - 83.25% കൊമേഴ്സ് - 74.21% ഹ്യുമാനിറ്റീസ് - 69.16% എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലേയും വിജയശതമാനം.57 സ്കൂളുകളിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു.30,145 പേർ എല്ലാ വിഷയങ്ങളിലും A+ നേടി. ഏറ്റവും കൂടുതൽ വിജയശതമാനം എറണാകുളത്തും കുറവ് കാസർകോടും രേഖപ്പെടുത്തി.
295 days ago5 പാകിസ്താൻ പോസ്റ്റുകൾ തകർത്ത് BSF, അതിർത്തിയിൽ ഏറ്റുമുട്ടൽ തുടരുന്നു
Srinagar : ജമ്മു കശ്മീരിലെ ഇന്ത്യ-പാക് അതിർത്തിയോട് ചേർന്ന് നിർമ്മിച്ചിരുന്ന 5 പാക് സൈനിക പോസ്റ്റുകൾ BSF തകർത്തു. തീവ്രവാദികളുടെ ഒരു ലോഞ്ച് പാഡും തകർത്തിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താൻ നിരന്തരം വെടിവയ്പ് നടത്തുകയാണെന്ന് BSF കമാണ്ടൻ്റ് ചന്ദ്രേശ് സോന പറഞ്ഞു. കിശ്ത്വാഡ് മേഖലയിൽ പാക് സൈന്യവുമായി ഏറ്റുമുട്ടൽ തുടരുന്നതായും അദ്ദേഹം പറഞ്ഞു.
295 days agoഛത്തീസ്ഗഡിൽ 27 നക്സലുകളെ വധിച്ച് സുരക്ഷാ സേന
Hyderabad : ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിലെ നാരായൺപുർ ജില്ലയിലെ അബൂത്സാ വനമേഖലയിൽ നക്സലുകളുമായി നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 27 നക്സലുകളെ വെടി വെച്ച് കൊന്നു. ഒന്നരക്കോടി രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്ന ബസവ രാജുവും മരിച്ചവരിൽ ഉൾപ്പെടും. ഏറ്റുമുട്ടലിൽ ഒരു ജവാന് സാരമല്ലാത്ത പരിക്ക് പറ്റിയിട്ടുണ്ട്.
296 days agoബങ്കറിലൊളിച്ച പാകിസ്താൻ ജനറൽ അസിം മുനീറിന് സ്ഥാനക്കയറ്റം
New Delhi : ഇന്ത്യയുമായുള്ള വലിയ സൈനിക സംഘർഷത്തിൽ ഒരു ബങ്കറിൽ ഒളിക്കാൻ നിർബന്ധിതനായ പാകിസ്ഥാൻ ജനറൽ അസിം മുനീറിനെ ഫീൽഡ് മാർഷൽ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നൽകി, രാജ്യത്തെ ഏറ്റവും ഉയർന്ന സൈനിക പദവി നൽകി. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, മുനീറിനെ ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം നൽകാനുള്ള നിർദ്ദേശം രാജ്യത്തെ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുനീറിന്റെ സ്ഥാനക്കയറ്റത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര മന്ത്രിസഭ യോഗം ചേർന്നു. ഇന്ത്യയുമായുള്ള സമീപകാല സൈനിക സംഘട്ടനത്തിൽ പാകിസ്ഥാന്റെ സായുധ സേനയെ "വിജയകരമായി" നയിച്ചതിന് മുനീറിന് സ്ഥാനക്കയറ്റം ലഭിച്ചു. സംഘർഷത്തിന്റെ ഭൂരിഭാഗവും ഒരു ബങ്കറിൽ ഒളിച്ചിരിക്കുകയായിരുന്നിട്ടും, ഇന്ത്യയുമായുള്ള സംഘർഷത്തിൽ അദ്ദേഹത്തിന്റെ "മാതൃകാപരമായ പങ്ക്" കണക്കിലെടുത്താണ് ഈ തീരുമാനം.
297 days ago