Logo
കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.

ⓘ WEBSITE UNDER TESTING

NewsAd1
ഏഷ്യൻ രാജ്യങ്ങളിൽ കൊറോണ കേസുകൾ വർദ്ധിക്കുന്നു. ഇന്ത്യയിൽ ഏറെ കേസുകളും കേരളത്തിൽ
എൻ.എസ്. അനിൽകുമാർ
23 May 2025, 7:39 am
news image

ചൈന, സിംഗപ്പൂർ, തായ്ലൻഡ്, ഹോങ്കോംഗ് എന്നീ രാജ്യങ്ങളിൽ കൊറോണ വീണ്ടും വരുന്നതിൻ്റെ സൂചനകൾ പ്രകടമായി തുടങ്ങി. കഴിഞ്ഞ രണ്ടാഴ്ചയായി ഈ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തിൽ ക്രമമായ വർദ്ധനവ് ഉണ്ടാകുന്നതായി മെഡിക്കൽ ജേർണലുകൾ റിപ്പോർട്ട് ചെയ്യുന്നു.

മെയ് 13 വരെ തായ്ലൻഡിൽ 33,030 കേസുകളും ഹോങ്കോംഗിൽ 1042 കേസുകളും സിംഗപ്പൂരിൽ 14,200 കേസുകളും പുതുതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. മെയ് 12 ന് ശേഷം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന കൊറോണ കേസുകളിൽ വർദ്ധന ഉണ്ടായിട്ടുണ്ട്.
11 സംസ്ഥാനങ്ങളിലാണ്
പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 257 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.
കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സിംഗപ്പൂർ, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽ സ്ഥിതി ഗുരുതരമല്ല. സിംഗപ്പൂർ സർക്കാർ പുറത്തിറക്കിയ അവസാന പത്രകുറിപ്പിൽ 27 ഏപ്രിൽ മുതൽ മെയ് 3 വരെ 14,200 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി പറയുന്നു. സിംഗപ്പൂരിൽ LF-7 NB-1.8 എന്നീ വൈറസുകൾ കാരണമാണ് രോഗ വ്യാപ്തി വർദ്ധിക്കുന്നത്. ഇവ രണ്ടും 2023 ൽ റിപ്പോർട്ട് ചെയ്ത JN-1 ൻ്റെ വകഭേദങ്ങളാണ്. കോവിഡ് കേസുകൾ വർദ്ധിക്കുന്നുവെങ്കിലും പരിഭ്രമിക്കേണ്ട സാഹചര്യം സിംഗപ്പൂരിൽ ഇല്ല എന്നാണ് അവിടെ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്. തായ്ലൻഡിലും കേസുകൾ വർദ്ധിക്കുന്നെങ്കിലും ആശങ്കാജനകമായ സാഹചര്യം നിലവിലില്ല.

ഭാരതം വീണ്ടും കൊറോണയെ ഭയക്കണോ..!

ഇന്ത്യയിൽ ആകെ 257 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവ അപകടകാരികൾ അല്ലാത്തതിനാൽ ആശുപത്രി വാസം ആവശ്യമില്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മെയ് 19 ൽ പുറത്ത് വിട്ട കണക്കനുസരിച്ച് 95 ആക്ടിവ് കേസുകളാണ് കേരളത്തിലുള്ളത്, ഇതിൽ 69 എണ്ണം മെയ് 12 ന് ശേഷം റിപ്പോർട്ട് ചെയ്തതാണ്. അതായത് കോവിഡ് കേരളത്തിൽ
പതിയെ പടരുന്നതായി കരുതേണ്ടി വരും. തമിഴ് നാട്ടിൽ 66 ഉം മഹാരാഷ്ട്രയിൽ 56 കേസുകളുമാണ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . അവിടെ രണ്ടു പേർ മരണമടയുകയും ചെയ്തു. എന്നാൽ മരണമടഞ്ഞ രോഗികൾക്ക് മറ്റ് പല അസുഖങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് പറയുന്നു.
കോവിഡിൻ്റെ പുതിയ വകഭേദം അപകടകാരിയല്ല
സിംഗപ്പൂർ ഉൾപ്പെടെ ചില ഏഷ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത കോവിഡ് അപകടകാരിയല്ലെന്ന് വിദഗ്ധർ പറയുന്നു. ചൈനയുടെ സിനോവാക് വാക്സിൻ ഫലപ്രദമല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ വാക്സിൻ ഉപയോഗിച്ച രാജ്യങ്ങളിലാണ് കോവിഡ് കേസുകൾ വർദ്ധിക്കുന്നതായി കാണുന്നത്. എന്നാൽ ഭാരതത്തിലെ 90% ജനങ്ങൾക്കും കോവിഷീൽഡ് വാക്സിൻ ആണ് നൽകിയിട്ടുള്ളത്. കോവിഡിനെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്നതിനാൽ ഭാരതീയർക്ക് ആശങ്ക വേണ്ടതില്ലെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നു. കോവിഡിൻ്റെ മൂന്നാം ഘട്ടത്തിൽ (ഓമിക്രോൺ തരംഗം) ഭാരതത്തിലെ ഏതാണ്ട് എല്ലാപേർക്കും രോഗം വന്നതിനാൽ പ്രതിരോധ ശേഷി വർദ്ധിച്ചിട്ടുണ്ട്.2023 ന് ശേഷം പല രാജ്യങ്ങളിലും ഓമിക്രോൺ പടർന്നെങ്കിലും ഭാരതത്തെ ബാധിച്ചിരുന്നില്ല. ഈ വൈറസിൻ്റെ ഉപ-വകഭേദമാണ് JN-1, അതിനാൽ ഭയക്കേണ്ടതില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നിരുന്നാലും മുൻകരുതലുകൾ അത്യാവശ്യമാണെന്ന് അവർ പറയുന്നു.
HomeAd1
news image

JN-1 ലക്ഷണങ്ങൾ

മൂക്കൊലിപ്പ്
പനി, ചുമ
തലവേദന
തൊണ്ടവേദന
ഛർദ്ദിക്കാനുള്ള തോന്നൽ
മുൻകരുതൽ
ആൾക്കൂട്ടത്തിൽ മാസ്ക് ധരിക്കുക.
സാമൂഹിക അകലം പാലിക്കുക
ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ കേന്ദ്രം സന്ദർശിക്കുക.

Keywords:

home ad2 16*9

Must Read

Latest News

In News for a while now..

News Bullets

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യോമയാന മന്ത്രി രാംമോഹൻ നായിഡു എന്നിവർ അഹമ്മദാബാദിലെ വിമാന ദുരന്തസ്ഥലം സന്ദർശിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കൊപ്പം രാജ്യം മുഴുവൻ ദു:ഖിക്കുന്നതായി മന്ത്രി പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്ന ആശുപതിയിലും അദ്ദേഹം സന്ദർശനം നടത്തി

274 days ago

അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കുള്ള വിമാനമാണ് ടേക്ക് ഓഫിനിടെ അപകടത്തിൽ പെട്ടത്.242 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രക്ഷാപ്രവർത്തനം തുടരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

274 days ago

തൃശ്ശൂർ : 2024-25 അധ്യയനവര്‍ഷത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും സിപി ട്രസ്റ്റ് ആദരിക്കുന്നു.വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കാൻ സി പി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് ഈ വര്‍ഷം എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് 2025 എന്ന പരിപാടി സംഘടിപ്പിക്കുന്നത്.

279 days ago

Mumbai : റിപ്പോ നിരക്ക് 50 പോയിൻ്റ് കുറക്കാൻ വെള്ളിയാഴ്ച ചേർന്ന മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചു. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ റിപ്പോ നിരക്ക് നിലവിലുള്ള 6% നിന്ന് 5.5% ആയി കുറയും. ഗൃഹ-വാഹന വായ്പകളുടെ പലിശ ഗണ്യമായി കുറയാൻ ഇത് സഹായിക്കും

280 days ago

Thiruvananthapuram: മെയ് 22 ന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊറോണ കേസുകളുടെ എണ്ണം പെരുകുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രകാരം 3783 കേസുകൾ ആണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിലാണ്,1400 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതിനോടകം 7 മരണങ്ങളും നടന്നു കഴിഞ്ഞു. LF.7, JN.1 എന്നീ വൈറസുകളാണ് രോഗം പരത്തുന്നത്.

285 days ago

Thiruvananthapuram: സംസ്ഥാനത്ത് കാലവർഷം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയത്തിനുള്ള സാദ്ധ്യത കാണുന്നതായി ദുരന്ത നിവാരണ സമിതി. നദി തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.

288 days ago

Thiruvananthapuram : സംസ്ഥാനത്ത് മാർച്ച് മാസത്തിൽ നടത്തിയ ഹയർസെക്കൻഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.77.81 ശതമാനം കുട്ടികൾ വിജയിച്ചു. സയൻസ് - 83.25% കൊമേഴ്സ് - 74.21% ഹ്യുമാനിറ്റീസ് - 69.16% എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലേയും വിജയശതമാനം.57 സ്കൂളുകളിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു.30,145 പേർ എല്ലാ വിഷയങ്ങളിലും A+ നേടി. ഏറ്റവും കൂടുതൽ വിജയശതമാനം എറണാകുളത്തും കുറവ് കാസർകോടും രേഖപ്പെടുത്തി.

295 days ago

Srinagar : ജമ്മു കശ്മീരിലെ ഇന്ത്യ-പാക് അതിർത്തിയോട് ചേർന്ന് നിർമ്മിച്ചിരുന്ന 5 പാക് സൈനിക പോസ്റ്റുകൾ BSF തകർത്തു. തീവ്രവാദികളുടെ ഒരു ലോഞ്ച് പാഡും തകർത്തിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താൻ നിരന്തരം വെടിവയ്പ് നടത്തുകയാണെന്ന് BSF കമാണ്ടൻ്റ് ചന്ദ്രേശ് സോന പറഞ്ഞു. കിശ്ത്വാഡ് മേഖലയിൽ പാക് സൈന്യവുമായി ഏറ്റുമുട്ടൽ തുടരുന്നതായും അദ്ദേഹം പറഞ്ഞു.

295 days ago

Hyderabad : ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിലെ നാരായൺപുർ ജില്ലയിലെ അബൂത്സാ വനമേഖലയിൽ നക്സലുകളുമായി നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 27 നക്സലുകളെ വെടി വെച്ച് കൊന്നു. ഒന്നരക്കോടി രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്ന ബസവ രാജുവും മരിച്ചവരിൽ ഉൾപ്പെടും. ഏറ്റുമുട്ടലിൽ ഒരു ജവാന് സാരമല്ലാത്ത പരിക്ക് പറ്റിയിട്ടുണ്ട്.

296 days ago

New Delhi : ഇന്ത്യയുമായുള്ള വലിയ സൈനിക സംഘർഷത്തിൽ ഒരു ബങ്കറിൽ ഒളിക്കാൻ നിർബന്ധിതനായ പാകിസ്ഥാൻ ജനറൽ അസിം മുനീറിനെ ഫീൽഡ് മാർഷൽ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നൽകി, രാജ്യത്തെ ഏറ്റവും ഉയർന്ന സൈനിക പദവി നൽകി. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, മുനീറിനെ ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം നൽകാനുള്ള നിർദ്ദേശം രാജ്യത്തെ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുനീറിന്റെ സ്ഥാനക്കയറ്റത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര മന്ത്രിസഭ യോഗം ചേർന്നു. ഇന്ത്യയുമായുള്ള സമീപകാല സൈനിക സംഘട്ടനത്തിൽ പാകിസ്ഥാന്റെ സായുധ സേനയെ "വിജയകരമായി" നയിച്ചതിന് മുനീറിന് സ്ഥാനക്കയറ്റം ലഭിച്ചു. സംഘർഷത്തിന്റെ ഭൂരിഭാഗവും ഒരു ബങ്കറിൽ ഒളിച്ചിരിക്കുകയായിരുന്നിട്ടും, ഇന്ത്യയുമായുള്ള സംഘർഷത്തിൽ അദ്ദേഹത്തിന്റെ "മാതൃകാപരമായ പങ്ക്" കണക്കിലെടുത്താണ് ഈ തീരുമാനം.

297 days ago

Reach Malayalam Logo
©2026, Reach Malayalam.All Rights Reserved.