Logo
കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.

ⓘ WEBSITE UNDER TESTING

NewsAd1
ത്രിശങ്കുവിലായ അൻവറും പാറുന്ന പിണറായിസക്കൊടിയും.
ബി ടി അനിൽകുമാർ
1 June 2025, 7:13 am
news image

വാർത്താ സമ്മേളനങ്ങളിൽ എതിരാളികളുടെ മസ്തകത്തിൽ കുന്തമെറിഞ്ഞു കൊള്ളിക്കാറുള്ള മലപ്പുറം കത്തിവേഷക്കാരൻ പി.വി.അൻവർ തീർത്തും ദുർബലനാവുന്നതും കണ്ഠമിടറി കണ്ണീർ വാർക്കുന്നതും കണ്ട വണ്ടറിൽ നിന്ന് മലയാളികൾ മോചിതരായിട്ടില്ല. യുഡിഎഫിലേക്കുള്ള പ്രവേശം അസാധ്യമാണെന്നും എൽ ഡി എഫിന്റെ വാതിൽ എന്നെന്നേക്കുമായി അടഞ്ഞുപോയെന്നുമുള്ള തിരിച്ചറിവാകണം അൻവറിനെ കരയിച്ചത്. താമര മുന്നണിയിലേക്കുള്ള പോക്ക് മതേതരവിപ്ലവ സിംഹമായ അൻവറിന് ആലോചിക്കാൻ പോലുമാവില്ലല്ലോ.

പിണറായിക്കും പിണറായിസത്തിനുമെതിരെ പരസ്യ നിലപാടെടുത്ത് നിലമ്പൂർ സീറ്റുപേക്ഷിച്ച പി വി അൻവർ ചുരുക്കി പറഞ്ഞാൽ ഒരിക്കൽ കൂടി ത്രിശങ്കുവിലായിരിക്കുന്നു. നിലമ്പൂരിൽ താൻ പറയുന്ന സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന നിർബന്ധം ആദ്യം തന്നെ യു ഡി എഫ് തള്ളിയെന്നു മാത്രമല്ല; അൻവറിന് തീർത്തും അപ്രിയനായ ആര്യാടൻ ഷാക്കത്തിനെ തന്നെ സ്ഥാനാർത്ഥിയാക്കിയും യുഡിഎഫ് സർജിക്കൽ സ്ട്രൈക്ക് നടത്തി. അൻവറിന്റെ പിടിവാശി നിലപാടുകൾ വകവയ്ക്കേണ്ടതില്ലെ
ല്ലെന്ന ഉറച്ച തീരുമാനമെടടുത്തവരിൽ പ്രധാനി പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരുന്നു.

news image

ഇടതുമുന്നണിയുടെ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച് നിയമസഭയിലെത്തിയ അൻവർ പിണറായിയുടെ വിശ്വസ്തനും സിപിഎം ന്റെ സൈബർ ഗുണ്ടാസംഘം മേധാവിയുമായാണ് ഇടതുമുന്നണിക്കുള്ളിൽ നിന്നത്. ബിസിനസ്സ് ആവശ്യങ്ങൾക്കായി നിയമസഭയിൽ നിന്ന് ഇടക്കിടെ അപ്രത്യക്ഷനായി വിദേശയാത്ര നടത്തി വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയപ്പോഴെല്ലാം സി പി എം ഒന്നാകെയുണ്ടായിരുന്നു അൻവറിന്റെ രക്ഷയ്ക്ക്. ഒടുവിൽ അതേ അൻവർ പാർട്ടിക്കും പിണറായിക്കുമെതിരേ കടുത്ത പരസ്യവിമർശനമുന്നയിച്ച ശേഷമാണ് എം എൽ ഏ സ്ഥാനമുപേക്ഷിച്ച് മുന്നണി വിടുന്നത്. സി പി എം നും പിണറായിക്കുമെതിരേ പരസ്യമായി ഇത്ര കടുത്ത ഭാഷയിൽ ആക്ഷേപങ്ങളും ആരോപണങ്ങളുമുന്നയിക്കാൻ ധൈര്യം കാട്ടിയ മറ്റൊരു നേതാവില്ല എന്നത് പരമാർത്ഥം.

താൻ ഉയർത്തിയ വിഷയങ്ങൾ .ന്യായമായവയാണെന്ന് സ്ഥാപിക്കാനുള്ള ഭാഷാവഴക്കം എല്ലായ്പ്പോഴും അൻവറിനുണ്ടായിരുന്നു. എന്നാൽ ഇല്ലാതിരുന്നത് ഒന്നു മാത്രം; രാഷ്ട്രീയക്കാർക്ക് ഏറ്റവും അനിവാര്യമായ പ്രായോഗിക രാഷ്ട്രീയ ബുദ്ധി !
HomeAd1
news image

ഇടതുമുന്നണിയിൽ നിന്ന് പുറത്തിറങ്ങുന്നതിനു മുമ്പ് എല്ലാ മുന്നണികളെയും പരസ്യമായി വിമർശിക്കുകയും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രധാന നേതാക്കൾ തമ്മിൽ അവിശുദ്ധ നെക്സസ് ഉണ്ടെന്ന് ആക്ഷേപിക്കുകയും ചെയ്തത് ഒരർത്ഥത്തിൽ അൻവറെ അനഭിമതനാക്കി.സ്വന്തമായി പാർട്ടിയുണ്ടാക്കി ശക്തി കാട്ടണമെന്ന രാഷ്ട്രീയ തന്ത്രം ക്ലച്ച് പിടിച്ചില്ല. ഡി എം കെ എന്ന ചുരുക്കെഴുത്തുള്ള ഒരു പ്രസ്ഥാനം രൂപവത്കരിച്ച അൻവർ തമിഴ് നാട്ടിൽ ഡി എം കെ നേതാക്കളെക്കണ്ട് നടത്തിയ തുടർ ചർച്ച ഫലം കണ്ടില്ല. പിണറായി - സ്റ്റാലിൻ സൗഹൃദമാണെന്ന് ഇതിനു പിന്നിലെന്ന് പറയപ്പെടുന്നു.

ബി ജെ പിക്കും സി പി എം നുമെതിരേ നിലപാടെടുക്കാൻ പര്യാപ്തമായ ഒരു പാർട്ടിയിൽ കടന്നു കൂടി യുഡിഎഫിൽ എത്തുകയെന്നതായിരുന്നു അൻവറിന്റെ ബുദ്ധിയിൽ തോന്നിയ ഒടുവിലത്തെ ഉപായം. അങ്ങിനെയാണ് ബംഗാളിൽ സി പിഎംനെ കശക്കിയെറിഞ്ഞ തൃണമൂൽ കോൺഗ്രസ്സിനെ സമീപിക്കുക എന്ന ആലോചനയിലേക്കെത്തുന്നത്. മമതാ ബാനർജിയുടെ അനുഗ്രഹാശിസ്സുകളോടെ തൃണമൂൽ കോൺഗ്രസ്സിന്റെ കേരള ഘടകം രൂപീകരിച്ച് അൻവർ പുതിയ നീക്കങ്ങൾക്ക് തുടക്കമിട്ടു.

news image

എന്നാൽ വായില്ലാത്ത കോടാലിടയെന്ന ഇമേജുളള അൻവറിനെ മുന്നണിയിൽ എടുക്കുന്നത് ഭാവിയിൽ തങ്ങൾക്കു തന്നെ വിനയാകുമെന്ന തിരിച്ചറിവ് നേതാക്കളിൽ വലിയ വിഭാഗത്തിൽ പ്രബലമായുണ്ടായിരുന്നു. അതുകൊണ്ടു തന്നെ തൃണമൂലിൽ തൂങ്ങിയുള്ള മുന്നണി പ്രവേശമെന്ന അൻവറിന്റെ സ്വപ്നം നടക്കാതായി. യു ഡി എഫിൽ നിലവിലുള്ള ഏതെങ്കിലും പാർട്ടിയിലുൾപ്പെട്ട് അൻവർ മുന്നണിയിൽ പ്രവേശിക്കുന്നതിൽ ആരും എതിർപ്പു കാണുന്നില്ല. എന്നാൽ ഇന്ത്യാ മുനണിയുടെ ഭാഗമായി നില്ക്കുമ്പോഴും കോൺഗ്രസ്സിനെ നിശിതമായി മർശിക്കുകയും വിഷമാവസ്ഥയിലാക്കുകയും ചെയ്യുന്ന രാഷ്ട്രീയമാണ് ദേശീയ തലത്തിൽ തൃണമൂലിന്റേത് എന്ന വാദവുമുണ്ട്. എന്തായാലും മമതാ ബാനർജിയുടെ ദളിത് - ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കേരളത്തിലെ വക്താവാകാനുള്ള അൻവറിന്റെ ശ്രമത്തിനും അങ്ങിനെ തിരിച്ചടിയുണ്ടാവുകയാണ്

ഒറ്റയ്ക്ക് മത്സരിച്ച് ശക്തി കാട്ടുകയെന്ന അറ്റകൈ പ്രയോഗത്തിലേക്കാണ് ഒടുവിൽ അൻവർ നീങ്ങുന്നത്. അത് സാങ്കേതിമായി അൻവർ പോരാട്ടം നടത്തുന്ന ഇടതുമുന്നണിക്കാവും ഗുണംചെയ്യുക. അതിലൂടെ പിണറായിയും പിണറായിസവും എക്കാലവും വിജയക്കൊടി പാറിക്കകയും ചെയ്യും. എന്തു ചെയ്യാം ഐഡിയ അൻവറിക്കയുടേതായിപ്പോയി. ജയ് സ്വരാജ്... ജയ് പിണറായിസം.

Keywords:

home ad2 16*9

Must Read

Latest News

In News for a while now..

News Bullets

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യോമയാന മന്ത്രി രാംമോഹൻ നായിഡു എന്നിവർ അഹമ്മദാബാദിലെ വിമാന ദുരന്തസ്ഥലം സന്ദർശിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കൊപ്പം രാജ്യം മുഴുവൻ ദു:ഖിക്കുന്നതായി മന്ത്രി പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്ന ആശുപതിയിലും അദ്ദേഹം സന്ദർശനം നടത്തി

274 days ago

അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കുള്ള വിമാനമാണ് ടേക്ക് ഓഫിനിടെ അപകടത്തിൽ പെട്ടത്.242 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രക്ഷാപ്രവർത്തനം തുടരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

274 days ago

തൃശ്ശൂർ : 2024-25 അധ്യയനവര്‍ഷത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും സിപി ട്രസ്റ്റ് ആദരിക്കുന്നു.വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കാൻ സി പി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് ഈ വര്‍ഷം എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് 2025 എന്ന പരിപാടി സംഘടിപ്പിക്കുന്നത്.

279 days ago

Mumbai : റിപ്പോ നിരക്ക് 50 പോയിൻ്റ് കുറക്കാൻ വെള്ളിയാഴ്ച ചേർന്ന മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചു. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ റിപ്പോ നിരക്ക് നിലവിലുള്ള 6% നിന്ന് 5.5% ആയി കുറയും. ഗൃഹ-വാഹന വായ്പകളുടെ പലിശ ഗണ്യമായി കുറയാൻ ഇത് സഹായിക്കും

280 days ago

Thiruvananthapuram: മെയ് 22 ന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊറോണ കേസുകളുടെ എണ്ണം പെരുകുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രകാരം 3783 കേസുകൾ ആണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിലാണ്,1400 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതിനോടകം 7 മരണങ്ങളും നടന്നു കഴിഞ്ഞു. LF.7, JN.1 എന്നീ വൈറസുകളാണ് രോഗം പരത്തുന്നത്.

285 days ago

Thiruvananthapuram: സംസ്ഥാനത്ത് കാലവർഷം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയത്തിനുള്ള സാദ്ധ്യത കാണുന്നതായി ദുരന്ത നിവാരണ സമിതി. നദി തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.

288 days ago

Thiruvananthapuram : സംസ്ഥാനത്ത് മാർച്ച് മാസത്തിൽ നടത്തിയ ഹയർസെക്കൻഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.77.81 ശതമാനം കുട്ടികൾ വിജയിച്ചു. സയൻസ് - 83.25% കൊമേഴ്സ് - 74.21% ഹ്യുമാനിറ്റീസ് - 69.16% എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലേയും വിജയശതമാനം.57 സ്കൂളുകളിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു.30,145 പേർ എല്ലാ വിഷയങ്ങളിലും A+ നേടി. ഏറ്റവും കൂടുതൽ വിജയശതമാനം എറണാകുളത്തും കുറവ് കാസർകോടും രേഖപ്പെടുത്തി.

295 days ago

Srinagar : ജമ്മു കശ്മീരിലെ ഇന്ത്യ-പാക് അതിർത്തിയോട് ചേർന്ന് നിർമ്മിച്ചിരുന്ന 5 പാക് സൈനിക പോസ്റ്റുകൾ BSF തകർത്തു. തീവ്രവാദികളുടെ ഒരു ലോഞ്ച് പാഡും തകർത്തിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താൻ നിരന്തരം വെടിവയ്പ് നടത്തുകയാണെന്ന് BSF കമാണ്ടൻ്റ് ചന്ദ്രേശ് സോന പറഞ്ഞു. കിശ്ത്വാഡ് മേഖലയിൽ പാക് സൈന്യവുമായി ഏറ്റുമുട്ടൽ തുടരുന്നതായും അദ്ദേഹം പറഞ്ഞു.

295 days ago

Hyderabad : ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിലെ നാരായൺപുർ ജില്ലയിലെ അബൂത്സാ വനമേഖലയിൽ നക്സലുകളുമായി നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 27 നക്സലുകളെ വെടി വെച്ച് കൊന്നു. ഒന്നരക്കോടി രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്ന ബസവ രാജുവും മരിച്ചവരിൽ ഉൾപ്പെടും. ഏറ്റുമുട്ടലിൽ ഒരു ജവാന് സാരമല്ലാത്ത പരിക്ക് പറ്റിയിട്ടുണ്ട്.

296 days ago

New Delhi : ഇന്ത്യയുമായുള്ള വലിയ സൈനിക സംഘർഷത്തിൽ ഒരു ബങ്കറിൽ ഒളിക്കാൻ നിർബന്ധിതനായ പാകിസ്ഥാൻ ജനറൽ അസിം മുനീറിനെ ഫീൽഡ് മാർഷൽ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നൽകി, രാജ്യത്തെ ഏറ്റവും ഉയർന്ന സൈനിക പദവി നൽകി. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, മുനീറിനെ ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം നൽകാനുള്ള നിർദ്ദേശം രാജ്യത്തെ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുനീറിന്റെ സ്ഥാനക്കയറ്റത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര മന്ത്രിസഭ യോഗം ചേർന്നു. ഇന്ത്യയുമായുള്ള സമീപകാല സൈനിക സംഘട്ടനത്തിൽ പാകിസ്ഥാന്റെ സായുധ സേനയെ "വിജയകരമായി" നയിച്ചതിന് മുനീറിന് സ്ഥാനക്കയറ്റം ലഭിച്ചു. സംഘർഷത്തിന്റെ ഭൂരിഭാഗവും ഒരു ബങ്കറിൽ ഒളിച്ചിരിക്കുകയായിരുന്നിട്ടും, ഇന്ത്യയുമായുള്ള സംഘർഷത്തിൽ അദ്ദേഹത്തിന്റെ "മാതൃകാപരമായ പങ്ക്" കണക്കിലെടുത്താണ് ഈ തീരുമാനം.

297 days ago

Reach Malayalam Logo
©2026, Reach Malayalam.All Rights Reserved.