Logo
കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.

ⓘ WEBSITE UNDER TESTING

NewsAd1
ആശ്വാസം ദീർഘ നിശ്വാസം: പക്ഷേ..
ഡോ. എസ്. ശിവപ്രസാദ്
10 May 2025, 4:40 pm
news image

ഭാരതം എപ്പോഴും ലോകത്തിന് കാഴ്ചവയ്ക്കുന്നത് ഭാവിയിലേക്കുള്ള പുതുവഴികളാണ്. സാമാധാനത്തിൻ്റെ സന്ദേശത്തിൽ പൊതിഞ്ഞ അത്തരത്തിലൊരു വാക്ക് നൽകലാണ് ഇന്ത്യ - പാക് വെടിനിർത്തൽ കരാർ. മത വൈരത്തോടെയുള്ള 26 പേരുടെ കൊലപാതകം സഹിച്ചപ്പോഴും പാകിസ്ഥാനോടുള്ള ഇന്ത്യയുടെ നിലപാട് മാറ്റി നിർത്തിക്കൊണ്ടുള്ള ഒരു ഉടമ്പടി ആയിരുന്നു തീവ്രവാദത്തോടുള്ള ഭാരതീയ കാഴ്ചപ്പാട് ഉൾക്കൊള്ളുന്ന ആ നിലപാട്. ആശ്വാസം ദീർഘ നിശ്വാസം. ശിരസ്സ് ഉയർത്തിപ്പിടിച്ചുള്ള ഇന്ത്യയുടെ തീരുമാനത്തെ ലോകം നോക്കി വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്.

ചില സ്വാർത്ഥ താല്പര്യക്കാർക്കൊഴികെ മറ്റുള്ളവരുടെ ഉറക്കം കെടുത്തിയ നാളുകൾക്ക് ഇനി വിട എന്നാണ് സങ്കൽപം. അത് സംഭവിക്കട്ടെ . ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ ഇനി ഭായി - ഭായി വിളികൾ ഉയരട്ടെ, വിളയട്ടെ. അല്ലെങ്കിലും ഇരു രാജ്യങ്ങളിലെയും മനുഷ്യർ സഹോദരർ തന്നെയാണല്ലോ. സാഹോദര്യത്തിന്റെ ഈ മനോഭാവം ഭാവിയിൽ ഇരുവർക്കും ഇടയിലെ വളർച്ചയുടെയും ഉയർച്ചയുടേതുമായി മാറിയില്ലെങ്കിൽ ഇന്നത്തെ ഈ തീരുമാനത്തിന്റെ പ്രസക്തി വരും നാളുകളിൽ ചോദ്യം ചെയ്യപ്പെടും. ഈ തീരുമാനത്തിന്റെ ഭാവി പ്രസക്തി റഷ്യ - ഉക്രൈൻ ഇസ്രയേൽ പലസ്തീൻ യുദ്ധത്തിന്റെ വെളിച്ചത്തിൽ ലോക രാജ്യങ്ങൾ വിലയിരുത്തട്ടെ .

news image

സമാധാന കരാറിനായി ആദ്യം വിളിച്ചത് പാകിസ്ഥാനോ അതോ ഇന്ത്യയോ എന്ന ചോദ്യങ്ങൾക്കൊന്നും ഇനി പ്രസക്തിയില്ല. എന്നാലും ആ ചോദ്യം ലോകം അത് ചോദിച്ചു കൊണ്ടേയിരിക്കും. ആ ചോദ്യത്തിനു നേരെ മുഖം തിരിയ്ക്കലാകണം നമ്മുടെ മറുപടി. അതാണ് ഇന്ത്യയുടെ അന്തസ്സ്.

തീവ്രവാദത്തിന്റെ നിഴലുകൾ അളക്കാവുന്ന ഏതൊരു ആക്രമണവും യുദ്ധമായി കണക്കാക്കും എന്ന ഇന്ത്യയുടെ ഒരൊറ്റ പ്രസ്താവന മാത്രം മതി വരും നാളുകളിൽ നമുക്ക് ലോകത്തോട് പറയാനുള്ള ഒരേ ഒരു മറുപടി. പാകിസ്താന്റെ മണ്ണിൽ നിന്ന് വരുന്ന ഏതൊരു തീവ്രവാദി ആക്രമണത്തെയും യുദ്ധമായി കണക്കാക്കുമെന്ന ഇന്ത്യയുടെ തീരുമാനം ലോകം അംഗീകരിക്കാതിരിക്കുന്നതെങ്ങനെ?. പഹൽഗാമിനു ശേഷം തമ്മിലടി തുടങ്ങിയ നാളുകൾ മുതൽ പാകിസ്ഥാൻ പടച്ചുവിട്ട നുണകളെ നമ്മുടെ സൈനിക മേധാവിത്വം കൊണ്ട് നാം പൊളിച്ചടുക്കി. അവർക്ക് തന്നെ മനസ്സിലായി ഇനി ഒരു അങ്കത്തിന് ബാല്യം ഇല്ല എന്ന്. ഇന്ത്യയുടെ പ്രഹര ശേഷി പാകിസ്ഥാൻ ശരിക്കും അനുഭവിച്ചറിഞ്ഞു. ലോകത്തിനും ഏറെക്കുറെ അത് മനസ്സിലായി. ഇന്ത്യ യോടൊപ്പം നിൽക്കുക എന്നാൽ മതേതരത്വത്തിനോടൊപ്പം അല്ലെങ്കിൽ സമാധാനത്തോടൊപ്പം നിൽക്കുക എന്നതായി മാറി.
HomeAd1
news image

മോദിഎന്ന നേതാവിന്റെ ,അദ്ദേഹത്തിൻ്റെ ഏകോപന ശേഷിയെ ലോകം തിരിച്ചറിഞ്ഞ ദിനങ്ങൾ കൂടിയാണിത്. രാജ്യമാണ് വലുത് .അതിനപ്പുറം മറ്റൊന്നില്ല എന്ന സന്ദേശം ലോക വ്യാപകമായി പ്രചരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ആധുനിക കാലത്ത് ഒരു ദേശീയ നേതാവിന് ലോകത്തിന് നൽകാവുന്ന ഏറ്റവും വലിയ സന്ദേശമായി അത് മാറി. തിരിച്ചടിക്കാത്തതെന്തേ എന്ന് ചോദിച്ചു കൊണ്ടിരുന്ന ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ പുതു ചോദ്യങ്ങളുമായി വരും നാളുകളിൽ കടന്നുവരും. ലോകത്തെ കാൽച്ചുവട്ടിൽ നിർത്താൻ കഴിഞ്ഞ മോദി സർക്കാരിന് രാജ്യത്തിനുള്ളിൽ നിന്ന് ഉയരുന്ന വിഘടന വാദ ചോദ്യങ്ങളെ മറികടക്കാൻ എത്രയോ എളുപ്പം. ഭാരതത്തെ ലോകത്തിൻ്റെ സാമ്പത്തിക നെറുകയിൽ എത്തിക്കാനുള്ള തീവ്ര ശ്രമത്തിൽ ഇത്തരത്തിലുള്ള പിന്തിരിപ്പൻ ചോദ്യങ്ങളോട് മുഖം തിരിക്കലാണ് അഭികാമ്യം.

അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ട പാകിസ്ഥാന് ഇത്തരത്തിലൊരു തീരുമാനമല്ലാതെ മറ്റൊരു പോംവഴികളും ഇല്ല എന്ന നിലയിലായി എന്നതാണ് സത്യം. പാകിസ്ഥാൻ പെരിപ്പിച്ചു കാട്ടിയ നുണകളെ ഇന്ത്യ ഓരോന്നായി പൊളിച്ചടുക്കിയതും ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്കെത്താൻ പാകിസ്താനെ നിർബന്ധിതരാക്കി.
ഉപാധികളോടെയാണ് ഇന്ത്യ വെടിനിർത്തൽ അംഗീകരിച്ചത്. നയതന്ത്ര നടപടികൾ പെട്ടെന്നൊന്നും പിൻവലിക്കാൻ സാധ്യതയില്ല. ലോക രാജ്യങ്ങൾക്ക് ഇന്ത്യയുടെ മാതൃകയായി മാറുന്ന ഈ ഒരു സമ്മതം പറച്ചിലിനു പിന്നിൽ വൻശക്തി എന്ന നിലയിൽ അമേരിക്കയുടെ സ്വാധീനം തള്ളിക്കളയാവുന്നതല്ല. സൗദി അറേബ്യയും കാര്യമായ സ്വാധീനം ഇരു രാജ്യങ്ങളിലും ചെലുത്തിയിട്ടുണ്ട്.
ഡൽഹിയിൽ നിന്നോ ഇസ്ലാമബാദിൽ നിന്നോ വരേണ്ടിയിരുന്ന പ്രസ്താവന അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ എക്സ് ഹാൻഡിൽ നിന്ന് വന്നതിനെ കുറിച്ചുള്ള ചർച്ചകൾ തൽക്കാലം ഒഴിവാക്കാം. പഹൽ ഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച തീവ്രവാദികൾ ആരൊക്കെയെന്ന് ഭാവിയിൽ പാകിസ്ഥാൻ വ്യക്തമാക്കിയാലും ഇല്ലെങ്കിലും അത്തരക്കാരെ തേടി കണ്ടുപിടിച്ച് അമർച്ച ചെയ്യാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഈ ഒരു വെടി നിർത്തൽ പ്രഖ്യാപനം വളരെ ഏറെ സഹായകരമാകും എന്ന് തീർച്ച. ആക്രമണകാരികൾ പാകിസ്ഥാനിൽ ആണെങ്കിൽ അവരെ ഇന്ത്യയ്ക്ക് കൈമാറുമോ എന്ന ചോദ്യവും ബാക്കിയാവും.

news image

പേപ്പറുകളിൽ ഉള്ള ഉടമ്പടികളിൽ അല്ല മനോഭാവത്തിലും അവ നടപ്പാക്കുന്നതിലും ഉള്ള ധിഷണാശക്തിയിൽ ആണ് ലോകസമാധാനം നിലകൊള്ളുന്നത്. ആണവ ആയുധങ്ങൾ കൈവശമുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുതയെ വെള്ളവും വളവും വായുവും നൽകി പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് ലോകസമാധാനത്തിന് നല്ലത്. അതിന്റെ വെളിച്ചത്തിൽ വേണം ഇന്ത്യയുടെ ഈ സമാധാന ഉടമ്പടിയെ നോക്കി കാണേണ്ടത്. പാകിസ്ഥാന് എത്രമാത്രം അതിന് കഴിയും എന്ന് മാത്രമേ ഇനി നോക്കി കാണാനുള്ളൂ

Keywords:

home ad2 16*9

Must Read

Latest News

In News for a while now..

News Bullets

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യോമയാന മന്ത്രി രാംമോഹൻ നായിഡു എന്നിവർ അഹമ്മദാബാദിലെ വിമാന ദുരന്തസ്ഥലം സന്ദർശിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കൊപ്പം രാജ്യം മുഴുവൻ ദു:ഖിക്കുന്നതായി മന്ത്രി പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്ന ആശുപതിയിലും അദ്ദേഹം സന്ദർശനം നടത്തി

274 days ago

അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കുള്ള വിമാനമാണ് ടേക്ക് ഓഫിനിടെ അപകടത്തിൽ പെട്ടത്.242 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രക്ഷാപ്രവർത്തനം തുടരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

274 days ago

തൃശ്ശൂർ : 2024-25 അധ്യയനവര്‍ഷത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും സിപി ട്രസ്റ്റ് ആദരിക്കുന്നു.വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കാൻ സി പി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് ഈ വര്‍ഷം എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് 2025 എന്ന പരിപാടി സംഘടിപ്പിക്കുന്നത്.

279 days ago

Mumbai : റിപ്പോ നിരക്ക് 50 പോയിൻ്റ് കുറക്കാൻ വെള്ളിയാഴ്ച ചേർന്ന മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചു. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ റിപ്പോ നിരക്ക് നിലവിലുള്ള 6% നിന്ന് 5.5% ആയി കുറയും. ഗൃഹ-വാഹന വായ്പകളുടെ പലിശ ഗണ്യമായി കുറയാൻ ഇത് സഹായിക്കും

280 days ago

Thiruvananthapuram: മെയ് 22 ന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊറോണ കേസുകളുടെ എണ്ണം പെരുകുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രകാരം 3783 കേസുകൾ ആണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിലാണ്,1400 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതിനോടകം 7 മരണങ്ങളും നടന്നു കഴിഞ്ഞു. LF.7, JN.1 എന്നീ വൈറസുകളാണ് രോഗം പരത്തുന്നത്.

285 days ago

Thiruvananthapuram: സംസ്ഥാനത്ത് കാലവർഷം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയത്തിനുള്ള സാദ്ധ്യത കാണുന്നതായി ദുരന്ത നിവാരണ സമിതി. നദി തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.

288 days ago

Thiruvananthapuram : സംസ്ഥാനത്ത് മാർച്ച് മാസത്തിൽ നടത്തിയ ഹയർസെക്കൻഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.77.81 ശതമാനം കുട്ടികൾ വിജയിച്ചു. സയൻസ് - 83.25% കൊമേഴ്സ് - 74.21% ഹ്യുമാനിറ്റീസ് - 69.16% എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലേയും വിജയശതമാനം.57 സ്കൂളുകളിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു.30,145 പേർ എല്ലാ വിഷയങ്ങളിലും A+ നേടി. ഏറ്റവും കൂടുതൽ വിജയശതമാനം എറണാകുളത്തും കുറവ് കാസർകോടും രേഖപ്പെടുത്തി.

295 days ago

Srinagar : ജമ്മു കശ്മീരിലെ ഇന്ത്യ-പാക് അതിർത്തിയോട് ചേർന്ന് നിർമ്മിച്ചിരുന്ന 5 പാക് സൈനിക പോസ്റ്റുകൾ BSF തകർത്തു. തീവ്രവാദികളുടെ ഒരു ലോഞ്ച് പാഡും തകർത്തിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താൻ നിരന്തരം വെടിവയ്പ് നടത്തുകയാണെന്ന് BSF കമാണ്ടൻ്റ് ചന്ദ്രേശ് സോന പറഞ്ഞു. കിശ്ത്വാഡ് മേഖലയിൽ പാക് സൈന്യവുമായി ഏറ്റുമുട്ടൽ തുടരുന്നതായും അദ്ദേഹം പറഞ്ഞു.

295 days ago

Hyderabad : ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിലെ നാരായൺപുർ ജില്ലയിലെ അബൂത്സാ വനമേഖലയിൽ നക്സലുകളുമായി നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 27 നക്സലുകളെ വെടി വെച്ച് കൊന്നു. ഒന്നരക്കോടി രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്ന ബസവ രാജുവും മരിച്ചവരിൽ ഉൾപ്പെടും. ഏറ്റുമുട്ടലിൽ ഒരു ജവാന് സാരമല്ലാത്ത പരിക്ക് പറ്റിയിട്ടുണ്ട്.

296 days ago

New Delhi : ഇന്ത്യയുമായുള്ള വലിയ സൈനിക സംഘർഷത്തിൽ ഒരു ബങ്കറിൽ ഒളിക്കാൻ നിർബന്ധിതനായ പാകിസ്ഥാൻ ജനറൽ അസിം മുനീറിനെ ഫീൽഡ് മാർഷൽ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നൽകി, രാജ്യത്തെ ഏറ്റവും ഉയർന്ന സൈനിക പദവി നൽകി. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, മുനീറിനെ ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം നൽകാനുള്ള നിർദ്ദേശം രാജ്യത്തെ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുനീറിന്റെ സ്ഥാനക്കയറ്റത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര മന്ത്രിസഭ യോഗം ചേർന്നു. ഇന്ത്യയുമായുള്ള സമീപകാല സൈനിക സംഘട്ടനത്തിൽ പാകിസ്ഥാന്റെ സായുധ സേനയെ "വിജയകരമായി" നയിച്ചതിന് മുനീറിന് സ്ഥാനക്കയറ്റം ലഭിച്ചു. സംഘർഷത്തിന്റെ ഭൂരിഭാഗവും ഒരു ബങ്കറിൽ ഒളിച്ചിരിക്കുകയായിരുന്നിട്ടും, ഇന്ത്യയുമായുള്ള സംഘർഷത്തിൽ അദ്ദേഹത്തിന്റെ "മാതൃകാപരമായ പങ്ക്" കണക്കിലെടുത്താണ് ഈ തീരുമാനം.

297 days ago

Reach Malayalam Logo
©2026, Reach Malayalam.All Rights Reserved.