Logo
കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.കേരള ഫോക്‌ലോർ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കളരിപ്പയറ്റിൽ ഗുരുക്കൾ ഡോ.എസ് മഹേഷിന് പുരസ്കാരംകെ.എസ്.ആർ.ടി.സിയിൽ രണ്ട് ഗഡു ഡി.എ/ ഡി.ആർ അനുവദിച്ചുജി സുധാകരൻ ഇനി കുലംകുത്തിആഭ്യന്തര മന്ത്രി അമിത് ഷാ ദുരന്തസ്ഥലം സന്ദർശിച്ചുഅഹമ്മദാബാദിൽ 242 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടു.

ⓘ WEBSITE UNDER TESTING

NewsAd1
കരുവന്നൂർ വീരന്മാരായ കായംകുളം കൊച്ചുണ്ണിമാർ.
മോഹൻ കെ കൃഷ്ണൻ
28 May 2025, 6:15 pm
news image

ആസൂത്രിതമായ കൊള്ളയും കവർച്ചയും മോഷണവും തിരിമറികളും നിത്യാഭ്യാസമാക്കിയ ഒരു അധോലോക സംഘമാണ് ഇന്നു നവകേരളം സൃഷ്ടിക്കാൻ വേഷ്ടിയും മുറുക്കി നമ്മുടെ മുന്നിൽ മൂന്നാം കിട കിടിതാപ്പുകളുമായി നാണവും ഉളുപ്പുമില്ലാതെ ഒളിസേവ നടത്തുന്നത്.

സി പി എം നേതാക്കൾ ഒന്നാകെയും പാർട്ടി തന്നെയും ഏതാണ്ട് 180 കോടി രൂപയുടെ ബിനാമി വായ്പ തട്ടിപ്പാണ് ഒരു സഹകരണ സ്ഥാപനത്തിൽ നടത്തിയത്. പാർട്ടിയുടെ അഞ്ച് രഹസ്യ അക്കൗണ്ടുകളിൽ ഈ പണമെത്തി. ഇതുപയോഗിച്ച് ആസ്തിയുണ്ടാക്കി. ബാങ്ക് ഭരണ സമിതിയെ അസ്ഥിരമാക്കി പാർട്ടി കമ്മിറ്റിയും ഫ്രാക്ഷൻ കമ്മറ്റിയും ബാങ്കിൽ കൈകടത്തി.അടിച്ചു മാറ്റിയ 180 കോടിയിൽ 128 കോടിയുടെ മുതൽ ഈഡി കണ്ട് കെട്ടി. 300 കോടി രൂപയുടെ ക്രമക്കേടുകളാണ് ഇതുവരെയും കണ്ടെത്തിയത്. പാർട്ടി നേതാക്കളും പാർട്ടിയും തന്നെയാണ് പ്രതിപ്പട്ടികയിൽ ഇടം നേടിയത്. സാധാരണ മോഷ്ടാക്കളുടെ നമ്പറുകൾ തന്നെയാണ് ഇവിടെയും പ്രതിരോധം

news image

ജനക്ഷേമവും തൊഴിലാളി ക്ഷേമവും വിപ്ലവവും കയറ്റിറക്കാനും ജനനവും ജീവിതവും ഉഴിഞ്ഞും പിഴിഞ്ഞും വച്ചു എന്നു വായ്ക്കുരവയിടുന്ന മുതലുകളാണ് ഈ കളവുകേസിലെ മുഖ്യ മുഖങ്ങൾ. നാം ഇതുവരെ കണ്ട കളവുകൾ കടുകുമണികൾ മാത്രമാണെന്ന അറിവും വിനയപൂർവ്വം സ്വീകരിക്കുക.

ഈ കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നാണ് സെക്രട്ടറിയുടെ ഉവാച. അല്ലാതെ വേറെ എന്തലമ്പാണ് മുന്നിലുള്ളത് സെക്രട്ടറി? അഗ്നിപഥങ്ങൾ താണ്ടിയ വിമോചന പോരാട്ടമല്ലല്ലോ, ശുദ്ധമായ മോഷണ കേസല്ലേ ഇത്. അപ്പോൾ എങ്ങനെയാണ് രാഷ്ട്രീയമായി നേരിടുക. ഔദാസീന ന്യായം.! നിലവാരം കുറഞ്ഞ വിവർത്തന വാക്യങ്ങൾ രംഗബോധമില്ലാതെയും ഏതോ വലിയ കാര്യമായും തട്ടിവിടുന്നതു പോലെ ഒരഭ്യാസം.
HomeAd1
news image

ഇനി ഈഡിയെ പരസ്യമായി തെറിവിളിച്ച് സായൂജ്യമടയാനെങ്കിൽ കമ്പിത്തപാലാഫീസിന്റെ മുറ്റങ്ങളിലും ഏജീസ് ആപ്പീസ് കവാടങ്ങളിലും സായാഹ്ന ധർമരോഷങ്ങളാകാം. അവിടങ്ങളിൽ അനുഷ്ഠാനം എന്നോണം ഇരുന്നു കൊടുക്കാൻ നമ്മുടെ ഭക്തർ ശരണം വിളികളുമായി ഓടി എത്തും. അതോടെ സമരകേരളം ഇരമ്പുന്നതായി കൂലി എഴുത്തുകാർ പാർട്ടി പത്രത്തിൽ വച്ചങ്ങു കീറും.

ആയിരം പൂർണചന്ദ്രനെ കണ്ട വയോ വൃദ്ധൻ മുതൽ ബലൂൺ ഊതി വീർപ്പിക്കാൻ വാശിപിടിക്കുന്ന ഇളംമുറക്കാരൻ വരെ മാസ് ക്ലെപ്റ്റോമാനിയയുടെ പിടിയിലാണെന്ന ഭയങ്കരമായ രഹസ്യം ആരോടും ഇനി പറയേണ്ട. പാർട്ടിയിലെ ഭാരവാഹികളുടെ ഗ്രേഡിംഗ് പോലും മോഷണത്തിന്റെ സാന്ദ്രത അനുസരിച്ചാണന്നത് വർഗ ശത്രുക്കൾ പരത്തുന്ന കിംവദന്തികളാണന്ന് വച്ചു കാച്ചാം. വിപ്ലവത്തിന്റെ പേറ്റു നോവിൽ പുളയുന്ന വിപ്ലവ കേരളം അതു തള്ളിക്കളയും എന്ന തള്ളലും നമുക്കു ആവർത്തിച്ച് കൊണ്ടിരിക്കാം.

news image

നിയമപരമായി ഈ കേസ് മുന്നോട്ടു പോയാൽ, 501 തവണ കിളിത്തട്ടു കളി മാറ്റാതിരുന്നാൽ വിപ്ലവം പ്രതിപ്പട്ടികയിലെ ഏതെങ്കിലും ഒരു സന്തതിയെ ടാർജറ്റ് ചെയ്യാതിരുന്നാൽ പ്രമാദമായ ഈ പകൽ ക്കൊള്ളയിൽ പ്രതിയായ പാർട്ടിയുടെ അംഗീകാരം പിൻവലിക്കുന്ന നടപടി തെരഞ്ഞെടുപ്പ് കമ്മീഷനു സ്വീകരിക്കാം. പാർട്ടി ഓഫീസുകളായി പ്രവർത്തിക്കുന്ന ബഹു നിലകൾ പിടിച്ചെടുക്കാം. സ്നേഹാധിക്യത്താൽ പ്രിയതമയ്ക്കു പണിഞ്ഞു നൽകിയ മിഞ്ചിയും അരപ്പട്ടയും ഒഡ്യാണവും ദേശീയ പാതയിലെ കടമുറികളും കട്ടമുതലായി മുതൽകൂട്ടാം.

അരക്കാതം പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത ദയനീയമായ വയോധികത ആശ്രയത്തിനും കരുണയ്ക്കുമായി നില വിളിക്കുമ്പോൾ അതിനെ വ്യാഘ്ര ഗർജനമാകുന്നത് പി ആറാണ്.ആ വ്യാജ വിനിമയമാണ് വ്യാജ ഇമേജ് വീർപ്പിക്കുന്നത്.

സഞ്ചിതമായ വിഴുപ്പുകളുടെ മാറാപ്പുകൾ മാത്രം ബാക്കിയാകുമ്പോൾ അരക്കില്ലം കത്തിച്ച് സ്കിപ്പാകാൻ തക്കം പാർക്കുകയാണ് സ്തുതി പാഠകർ .വെളുക്കും മുമ്പ് കോഴികൾ ഊഴം വച്ചു കൂകിത്തുടിക്കും. അത് അലംഘനീയമായ വിധി വിഹിതം. അതുവരെ മാത്രമാകും അശാന്തവും അസ്വസ്ഥജനകവുമായ ഈ നിശബ്ദത.

Keywords:

home ad2 16*9

Must Read

Latest News

In News for a while now..

News Bullets

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യോമയാന മന്ത്രി രാംമോഹൻ നായിഡു എന്നിവർ അഹമ്മദാബാദിലെ വിമാന ദുരന്തസ്ഥലം സന്ദർശിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കൊപ്പം രാജ്യം മുഴുവൻ ദു:ഖിക്കുന്നതായി മന്ത്രി പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്ന ആശുപതിയിലും അദ്ദേഹം സന്ദർശനം നടത്തി

274 days ago

അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കുള്ള വിമാനമാണ് ടേക്ക് ഓഫിനിടെ അപകടത്തിൽ പെട്ടത്.242 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രക്ഷാപ്രവർത്തനം തുടരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

274 days ago

തൃശ്ശൂർ : 2024-25 അധ്യയനവര്‍ഷത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും സിപി ട്രസ്റ്റ് ആദരിക്കുന്നു.വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കാൻ സി പി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് ഈ വര്‍ഷം എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് 2025 എന്ന പരിപാടി സംഘടിപ്പിക്കുന്നത്.

279 days ago

Mumbai : റിപ്പോ നിരക്ക് 50 പോയിൻ്റ് കുറക്കാൻ വെള്ളിയാഴ്ച ചേർന്ന മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചു. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ റിപ്പോ നിരക്ക് നിലവിലുള്ള 6% നിന്ന് 5.5% ആയി കുറയും. ഗൃഹ-വാഹന വായ്പകളുടെ പലിശ ഗണ്യമായി കുറയാൻ ഇത് സഹായിക്കും

280 days ago

Thiruvananthapuram: മെയ് 22 ന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊറോണ കേസുകളുടെ എണ്ണം പെരുകുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രകാരം 3783 കേസുകൾ ആണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിലാണ്,1400 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതിനോടകം 7 മരണങ്ങളും നടന്നു കഴിഞ്ഞു. LF.7, JN.1 എന്നീ വൈറസുകളാണ് രോഗം പരത്തുന്നത്.

285 days ago

Thiruvananthapuram: സംസ്ഥാനത്ത് കാലവർഷം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ മിന്നൽ പ്രളയത്തിനുള്ള സാദ്ധ്യത കാണുന്നതായി ദുരന്ത നിവാരണ സമിതി. നദി തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.

288 days ago

Thiruvananthapuram : സംസ്ഥാനത്ത് മാർച്ച് മാസത്തിൽ നടത്തിയ ഹയർസെക്കൻഡറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.77.81 ശതമാനം കുട്ടികൾ വിജയിച്ചു. സയൻസ് - 83.25% കൊമേഴ്സ് - 74.21% ഹ്യുമാനിറ്റീസ് - 69.16% എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലേയും വിജയശതമാനം.57 സ്കൂളുകളിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു.30,145 പേർ എല്ലാ വിഷയങ്ങളിലും A+ നേടി. ഏറ്റവും കൂടുതൽ വിജയശതമാനം എറണാകുളത്തും കുറവ് കാസർകോടും രേഖപ്പെടുത്തി.

295 days ago

Srinagar : ജമ്മു കശ്മീരിലെ ഇന്ത്യ-പാക് അതിർത്തിയോട് ചേർന്ന് നിർമ്മിച്ചിരുന്ന 5 പാക് സൈനിക പോസ്റ്റുകൾ BSF തകർത്തു. തീവ്രവാദികളുടെ ഒരു ലോഞ്ച് പാഡും തകർത്തിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താൻ നിരന്തരം വെടിവയ്പ് നടത്തുകയാണെന്ന് BSF കമാണ്ടൻ്റ് ചന്ദ്രേശ് സോന പറഞ്ഞു. കിശ്ത്വാഡ് മേഖലയിൽ പാക് സൈന്യവുമായി ഏറ്റുമുട്ടൽ തുടരുന്നതായും അദ്ദേഹം പറഞ്ഞു.

295 days ago

Hyderabad : ഛത്തീസ്ഗഡ്-തെലങ്കാന അതിർത്തിയിലെ നാരായൺപുർ ജില്ലയിലെ അബൂത്സാ വനമേഖലയിൽ നക്സലുകളുമായി നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 27 നക്സലുകളെ വെടി വെച്ച് കൊന്നു. ഒന്നരക്കോടി രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്ന ബസവ രാജുവും മരിച്ചവരിൽ ഉൾപ്പെടും. ഏറ്റുമുട്ടലിൽ ഒരു ജവാന് സാരമല്ലാത്ത പരിക്ക് പറ്റിയിട്ടുണ്ട്.

296 days ago

New Delhi : ഇന്ത്യയുമായുള്ള വലിയ സൈനിക സംഘർഷത്തിൽ ഒരു ബങ്കറിൽ ഒളിക്കാൻ നിർബന്ധിതനായ പാകിസ്ഥാൻ ജനറൽ അസിം മുനീറിനെ ഫീൽഡ് മാർഷൽ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നൽകി, രാജ്യത്തെ ഏറ്റവും ഉയർന്ന സൈനിക പദവി നൽകി. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, മുനീറിനെ ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം നൽകാനുള്ള നിർദ്ദേശം രാജ്യത്തെ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുനീറിന്റെ സ്ഥാനക്കയറ്റത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര മന്ത്രിസഭ യോഗം ചേർന്നു. ഇന്ത്യയുമായുള്ള സമീപകാല സൈനിക സംഘട്ടനത്തിൽ പാകിസ്ഥാന്റെ സായുധ സേനയെ "വിജയകരമായി" നയിച്ചതിന് മുനീറിന് സ്ഥാനക്കയറ്റം ലഭിച്ചു. സംഘർഷത്തിന്റെ ഭൂരിഭാഗവും ഒരു ബങ്കറിൽ ഒളിച്ചിരിക്കുകയായിരുന്നിട്ടും, ഇന്ത്യയുമായുള്ള സംഘർഷത്തിൽ അദ്ദേഹത്തിന്റെ "മാതൃകാപരമായ പങ്ക്" കണക്കിലെടുത്താണ് ഈ തീരുമാനം.

297 days ago

Reach Malayalam Logo
©2026, Reach Malayalam.All Rights Reserved.